ഇടുക്കി തൊടുപുഴയിൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയ രണ്ടുപേർ മുങ്ങിമരിച്ചു. ബ്ലസൻ സാജൻ(25), മോസിസ് ഐസക്ക്(17) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കയത്തിൽ മുങ്ങിപ്പോയ ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി.
|
മരിച്ച രണ്ടുപേരും കുടുംബസുഹൃത്തുക്കളാണ്. കുടുംബങ്ങൾക്കൊപ്പം ഇരുവരും ക്രിസ്മസ് ദിനത്തിൽ തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുന്നതിനിടെ ഇവർ പള്ളിയുടെ സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. ഏറെനേരത്തെ തിരച്ചിലിന് ശേഷമാണ് യുവാക്കളെ കരയ്‌ക്കെത്തിക്കാനായത്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുപേരുടെയും മൃതദേഹം വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





