20
Dec 2023
Wed
20 Dec 2023 Wed

യൂട്യൂബില്‍ എതിരാളികളില്ലാത്ത ലോക നേതാവായി മോദി; സബ്‌സ്‌ക്രൈബേഴ്‌സ് രണ്ട് കോടി കടന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം രണ്ട് കോടി കടന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സമകാലികരായ രാഷ്ട്രത്തലവന്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി. യൂ ട്യൂബ് വിഡിയോകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും മുന്‍പന്തിയിലാണ്. മോദിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ആകെ വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വ്യൂസിന്റെ കാര്യത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെസ്‌കിയാണ് മോദിയ്ക്ക് പിന്നില്‍. 22.4 കോടി വ്യൂസാണ് സെലന്‍സ്‌കിയുടെ വീഡിയോകള്‍ നേടിയിട്ടുള്ളത്. ഇതും മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.

സബ്‌സ്‌ക്രൈബേഴ്‌സ്, വിഡിയോ കാഴ്ചകള്‍, പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബില്‍ മുന്നില്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വമ്പന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം പ്രധാനമന്ത്രി മുന്നിലാണ്.

മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോല്‍സനാരോയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്. അതായത് മോദിയെ പിന്തുടരുന്നവരുടെ മൂന്നില്‍ ഒന്നുപോലും ഈ സംഖ്യ വരില്ല. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് 3.16 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.

അതേസമയം, ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള രാജ്യത്തിന്റെ പ്രധാനമന്ത്രിയായതാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അക്കൗണ്ടിന് ഈ നേട്ടം കൈവരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ ഒന്നാമതുള്ള ചൈനയില്‍ യൂട്യൂബിന് നിരോധനം ഉണ്ട്. 25 കോടിയിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഇന്ത്യയിലെ ‘TSeries’ ആണ് കൂടുതല്‍ സബ്ക്രിബ്ഷന്‍ ഉള്ള അക്കൗണ്ട്.

The number of subscribers on Prime Minister Narendra Modi’s personal YouTube channel crossed two crore on Tuesday, with the Indian leader becoming the only world leader to have this distinction and leading his contemporaries by a long distance