13
Apr 2026
Fri
13 Apr 2026 Fri
media one

Mediaone facebook page മീഡിയ വണ്‍ ചാനലിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ ലഭ്യമല്ലാതായി. പേജ് നിയന്ത്രിക്കുന്നതിന് നിയപരമായ അഭ്യര്‍ത്ഥന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്കെന്ന് മെറ്റയുടെ അറിയിപ്പില്‍ പറയുന്നു. പോലീസില്‍ നിന്നുള്ള അഭ്യര്‍ത്ഥന പ്രകാരം മീഡിയ വണ്ണിന്റെ ഉള്ളടക്കം പരിശോധന നടത്തിയെന്നും പ്രാദേശിക നിയമത്തിന് എതിരാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്നുമാണ് മെറ്റയുടെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഏത് വാര്‍ത്തയ്‌ക്കെതിരേയാണ് നിയമ നടപടി വന്നതെന്ന് വ്യക്തമല്ല. മീഡിയ വണ്ണോ പോലീസോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. MediaoneTV എന്ന പേരിലുള്ള പേജ് ആണ് നിരോധിക്കപ്പെട്ടത്. ദശലക്ഷണക്കിന് ഫോളോവേഴ്‌സ് ഉള്ള പേജായിരുന്നു അത്. നിലവില്‍ MediaoneNews എന്ന പേരിലുള്ള മറ്റൊരു പേജ് ആണ് ചാനല്‍ ഉപയോഗിക്കുന്നത്.

നിയസമഭാ തിരഞ്ഞെടുപ്പില്‍ മീഡിയ വണ്‍ ഇടതുപക്ഷത്തിനെതിരേ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. യുഡിഎഫിന് വേണ്ടി മീഡിയ വണ്‍ വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നതായി സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. കെസി വേണുഗോപാലിനെതിരേ മീഡിയ വണ്ണിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തെയും ചൊടിപ്പിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക