ശബരിമല തീർഥാടനത്തിനിടെ എട്ടുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 60കാരൻ പിടിയിൽ. സംഭവത്തിൽ മലപ്പുറം കൊളത്തൂർ സ്വദേശിയായ 60 കാരനെ കൊളത്തൂർ പൊലീസ് പിടികൂടി. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്.
|
പെൺകുട്ടിയും പിതാവും അടക്കമുള്ള സംഘം ഒരു വാഹനത്തിൽ ശബരിമലയിൽ തീർഥാടനത്തിനായി പോവുന്ന വഴി കഴിഞ്ഞയാഴ്ചയാണ് സംഭവം. പോകുന്ന വഴി വാഹനം നിർത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങൾക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്‌തപ്പോഴാണ് 60കാരനായ സംഘാംഗം പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചത്. ഇതോടെ പെൺകുട്ടി കരയുകയും പിതാവ് തിരിച്ചെത്തിയപ്പോൾ വിവരം അദ്ദേഹത്തോട് പറയുകയും ചെയ്തു.
ശബരിമല സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷം മലപ്പുറം ചൈൽഡ് ലൈനിൽ പിതാവ് പരാതി നൽകുകയും 60 കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





