22
Dec 2023
Thu
22 Dec 2023 Thu

ദോഹ: ഖത്തറിലെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ മെഗാ പ്രമോഷനായ ‘പത്താമത് വാർഷിക ആഘോഷം’ നറുക്കെടുപ്പ് ഏഷ്യൻ ടൗണിലുള്ള ഗ്രാൻഡ് മാളിലെ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ നടന്നു. ഒക്ടോബർ 5ന് ആരംഭിച്ച നറുക്കെടുപ്പ് വിവിധ ഘട്ടങ്ങളിലായി ഡിസംബർ 27നാണ് അവസാനിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ കിട്ടുന്ന കൂപ്പൺ വഴിയാണ് ഉപയോക്താക്കൾ നറുക്കെടുപ്പിൽ പങ്കെടുത്തത്. മെഗാ പ്രമോഷൻ വൻ വിജയമാക്കിയ എല്ലാ ഉപഭോക്താക്കൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തിൽ നറുക്കെടുത്ത 8 ഭാഗ്യശാലികൾക്ക് MG ZS കാറുകളാണ് സമ്മാനമായി നൽകിയത്.