04
Jan 2024
Wed
04 Jan 2024 Wed

തിരുവനന്തപുരം: ന​ഷ്ട​ത്തി​ലോ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കുമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്. എന്നാൽ മ​റ്റ് യാ​ത്ര സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത എ​സ്റ്റേ​റ്റു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ​ർ​വീ​സു​ക​ൾ നി​ല​നി​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രി​ഭ​വി​ക്ക​രു​ത്. ഒ​രു വ​ണ്ടി​യും ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വ​ണ്ടി​ക​ൾ എ​ത്തി​ക്കു​ക എ​ന്ന​തി​നാ​ണ് പ്ര​ധാ​ന പ​രി​ഗ​ണ​ന. കേ​ര​ള​ത്തി​ലെ പൊ​തുഗതാഗത സംവിധാനത്തിന് ഇ​ന്ത്യ​യി​ൽ ഇ​ല്ലാ​ത്ത പ​രി​ഷ്കാ​രം ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യെ കാ​ണും. അ​ദ്ദേ​ഹം അ​നു​മ​തി ന​ൽ​കി​യാ​ൽ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യു​ള്ള ഒ​രു പൊതുഗതാഗത സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കുമെന്നും മന്ത്രി പറഞ്ഞു.

ദീ​ർ​ഘ​ദൂ​ര ബ​സ് യാ​ത്ര​യ്ക്കി​ടെ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബ​സ് നി​ർ​ത്തി​ക്കൊ​ടു​ക്കാ​റു​ണ്ട്. ആ ​സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യു​ള്ള​താ​ക്കും. ശു​ചി​മു​റി​ക​ൾ ഇ​ല്ലാ​തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഈ ​സ്ഥ​ല​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ന​ൽ​ക​ണം. ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ നി​ർ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ അ​വി​ടെ ബ​സ് നി​ർ​ത്തു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക