തണുപ്പകറ്റാൻ വീടിനുള്ളിൽ കത്തിച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ഡൽഹിയിലെ ദ്വാരകയിൽ ദമ്പതികൾ മരിച്ചു. ഇവരുടെ രണ്ടുമാസം പ്രായമുള്ള കുട്ടി രക്ഷപ്പെട്ടു. മാനവ്, ഭാര്യ നേഹ എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി സുഖംപ്രാപിച്ചു.
|
ബുധനാഴ്ച രാവിലെ അയൽവാസികളാണ് കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടിലെത്തുന്നത്. വിളിച്ചിട്ട് പ്രതികരണമില്ലാതെ വന്നതോടെ ജനൽ തകർത്തു നോക്കുമ്പോഴാണ് ദമ്പതികളെ തറയിൽ അനക്കമില്ലാത്ത അവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. ഉടൻ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ദമ്പതികളെയും കുട്ടിയെയും ആശുപത്രിയിലേക്ക് നീക്കിയത്. ദമ്പതികൾ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് മരിച്ചിരുന്നു.
അടച്ചിട്ട മുറിയിൽ തീ കൂട്ടിയതിൽ നിന്നുണ്ടായ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





