മുംബൈയിൽ നിർമിച്ച രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുംബൈയിലെ സെവ് രിയെയും റായ്ഗഡ് ജില്ലയിലെ നവ ശേവയെയും ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്റർ ദൈർഖ്യമുള്ള മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
|
17840 കോടി രൂപ മുടക്കിയാണ് ഈ ആറുവരിപ്പാത നിർമിച്ചത്. പാലത്തിന്റെ 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ്. നിലവിൽ ഒന്നരമണിക്കൂർ വേണ്ട യാത്രാസമയം 20 മിനിറ്റായി പരിമിതപ്പെടുത്താൻ പാലം സഹായിക്കും. അടൽ സേതു എന്നു കൂടി ഈ പാലത്തിന് പേരുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോടുള്ള ആദരവായാണ് പാലത്തിന് അടൽ സേതു എന്ന പേരു നൽകിയത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് പൂനെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുമുള്ള യാത്ര വേഗത്തിലാക്കാൻ പാലം സഹായകമാവും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





