AFC ഏഷ്യന്‍ കപ്പ്: ഇന്ത്യക്ക് ഇന്ന് രണ്ടാം പോരാട്ടം; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍, സഹല്‍ ഇന്നിറങ്ങും
|
ദോഹ: AFC ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ നേരിടും. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇന്ന് ദോഹയിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നിര്‍ണായകമാണ്. നിലവില്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ഇന്ത്യ. പരുക്കേറ്റ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുസ്സമദ് ഇന്ന് ജഴ്‌സിയണിയുന്നതോടെ ഇന്ത്യയുടെ ആക്രമണനിര ശക്തിപ്പെടും.
സിറിയക്ക് എതിരെ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഉസ്‌ബെക്കിസ്ഥാന്‍ ഇന്ന് വിജയത്തിനാകും ശ്രമിക്കുക. ഉസ്‌ബെക്കും ഇന്ത്യക്ക് അത്ര എളുപ്പമുള്ള എതിരാളികള്‍ ആകില്ല. ഇന്ന് വിജയിക്കാന്‍ ആയാല്‍ ഇന്ത്യയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷ സജീവമാകും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകളും, ആറ് ഗ്രൂപ്പുകളില്‍ നിന്നുള്ള നാല് മികച്ച മൂന്നാം സ്ഥാനക്കാരായ ടീമുകളും റൗണ്ട് ഓഫ് 16ല്‍ എത്തും.
ഖത്തറിലെ ദോഹയിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്ക് ആണ് മത്സരം നടക്കുക. സ്‌പോര്‍ട്‌സ് 18ലും ജിയോ സിനിമയിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





