ലൈംഗികാനന്ദം ദൈവത്തിന്റെ സമ്മാനമാണെമെന്ന് ഫ്രാൻസീസ് മാർപ്പാപ്പ. അശ്ലീല വീഡിയോകളുടെ അപകടങ്ങളെക്കുറിച്ചു അനുയായികളോടു സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. ലൈംഗികത വിലമതിക്കേണ്ട ഒന്നായിരുന്നു. എന്നാലത് ദൗർഭാഗ്യവശാൽ അശ്ലീലസാഹിത്യത്താൽ അടിവരപ്പെടുകയാണുണ്ടായതെന്നും മാർപ്പാപ്പ പറഞ്ഞു.
|
നാം തീർച്ചയായും സ്നേഹത്തെ പ്രതിരോധിക്കണം. കാമങ്ങൾക്കെതിരായ പോരാട്ടവിജയം ജീവിതകാലം മുഴുവനുള്ള ഏറ്റെടുക്കലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അശ്ലീലവീഡിയോകൾ ആസക്തി നിറഞ്ഞ പെരുമാറ്റങ്ങൾ വർധിപ്പിക്കും. അതിനോടുള്ള ആർത്തി അപകടത്തിലെത്തിക്കുമെന്നും മാർപ്പാപ്പ മുന്നറിയിപ്പ് നൽകി. കാമം കൊള്ളയടിക്കുന്നു. അത് മോഷ്ടിക്കുന്നു, തിടുക്കത്തിൽ ഉപയോഗിക്കപ്പെടുന്നു. മറ്റുള്ളവരെ കേൾക്കേണ്ട കാര്യമതിനില്ല. സ്വന്തം ആവശ്യത്തിനും സന്തോഷത്തിനും മാത്രമാണതതെന്നും അദ്ദേഹം പറഞ്ഞു.
2022 ഒക്ടോബറിലും മാർപ്പാപ്പ അശ്ലീലവീഡിയോകളുടെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. പുരോഹിതരും കന്യാസ്ത്രീകളും അശ്ലീലവീഡിയോകൾ കാണുന്നതിനെക്കുറിച്ച് തനിക്കറിവുണ്ടെന്നു പറഞ്ഞ മാർപ്പാപ്പ മൊബൈൽ ഫോണുകളിൽ നിന്ന് അവ കളഞ്ഞ് അതിനോടുള്ള താൽപര്യം കുറയ്ക്കാനും അവരെ ഉപദേശിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





