പത്താം ക്ലാസ്സും ITI യും ഉണ്ടോ? റെയില്‍വെയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആകാം; എന്‍ജിനീയര്‍മാര്‍ക്കും അപേക്ഷിക്കാം
|
റെയില്‍വേയില്‍ സ്ഥിരംജോലി സ്വപ്‌നം കാണുന്നവര്‍ക്ക് വമ്പന്‍ അവസരം ഒരുക്കി പുതിയ വിജ്ഞാപനം. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്കാണ് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ബോര്‍ഡ് ഇപ്പോള്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേരളം ഉള്‍പ്പെ 5696 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 19
പ്രായപരിധി: 18 മുതല്‍ 30 വയസ് വരെ.
(എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യൂ.ഡി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്).
വിദ്യാഭ്യാസ യോഗ്യത (താഴെയുള്ള രണ്ടിലൊരു യോഗ്യത വേണം)
1. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ SCVT/ NCVT അംഗീകാരമുള്ള താഴെ കൊടുത്ത ഏതെങ്കിലും ട്രേഡില്‍ ഐ.ടി.ഐ യോഗ്യത കൂടി വേണം
.Fitter, Eletcrician, Intsrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Eletcronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration & Air Conditioning mechanic.
2. മിനിമം പത്താം ക്ലാസ്സും അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്പിനേഷന്‍ ബ്രാഞ്ചിലുള്ള 3 വര്‍ഷത്തെ Mechanical / Eletcrical / Eletcronics /Automobile Engineering.Note: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ഒ.ബി.സി, ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 500 രൂപ.
(എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, വനിതകള്‍ക്ക് 250 രൂപ)
അപേക്ഷിക്കേണ്ട വിധം
https://www.rrbchennai.gov.in എന്ന ലിങ്ക് സന്ദര്‍ശിച്ചാണ് അപേക്ഷിക്കേണ്ടത്.
RRB ALP Notification 2024 Out, Application Form For 5696 Posts


