17
Jan 2024
Sun
17 Jan 2024 Sun

നടി ഷക്കീലയെ ദത്തുപുത്രി ശീതൾ തലയ്ക്കടിച്ചുവീഴ്ത്തി. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യക്കും മർദ്ദനമേറ്റു. ചെന്നൈയിലെ യുനൈറ്റഡ് ഇന്ത്യ കോളനിയിലെ ഷക്കീലയുടെ വസതിയിൽ വച്ചാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരപുത്രിയായ ശീതളിനെ ഷക്കീല ചെറിയ പ്രായം മുതൽ ദത്തെടുത്തു വളർത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് വീട്ടിൽ വച്ച് വഴക്കുണ്ടാവുകയും ശീതൾ ട്രേ എടുത്ത് ഷക്കീലയുടെ തലയ്ക്കടിക്കുകയും നിലത്ത് തള്ളിയിടുകയുമായിരുന്നു.

വിവരമറിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അഭിഭാഷകയായ ഐശ്വര്യയെയും ഷക്കീലയെയും ശീതളും ശീതളിന്റെ അമ്മ ശശിയും സഹോദരി ജമീലയും ചേർന്ന് ആക്രമിക്കുകയായിരുന്നു. ശീതളിന്റെ അമ്മ ഐശ്വര്യയുടെ കൈ കടിച്ചുമുറിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ഷക്കീലയും അഭിഭാഷകയും കോടമ്പാക്കം പൊലീസിൽ പരാതി നൽകി.