12
Jan 2024
Tue
12 Jan 2024 Tue

ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തില്‍ ജനുവരി 22ന് നടന്ന വിഗ്രഹപ്രതിഷ്ഠാ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം നടത്തിയ ഇന്ത്യക്കാരെ കുവൈത്തില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഇവരെ 22ന് രാത്രി തന്നെ ഇന്ത്യയിലേക്ക് വിമാനത്തില്‍ കയറ്റിവിടുകയും ചെയ്തു.
ഒമ്പത് ഇന്ത്യക്കാരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നാടുകടത്തുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടു കമ്പനികളിലായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ഇവര്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്. വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ യജമാനനായി നിലകൊണ്ട് ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക