മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരുന്ന ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശിനി ടി ജി മിനി(48) ആണ് മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയോടെയിരുന്നു മിനി അബദ്ധത്തില്‍ 30 അടിയോളം താഴ്ചയിലേക്കു വീണത്.
|
പുതുതായി നിര്‍മിക്കുന്ന ഓങ്കോളജി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നഴ്‌സിങ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദര്‍ശിക്കാന്‍ പോയതായിരുന്നു മിനി. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് തൊട്ടടുത്ത മുറിയെന്നു കരുതി അകത്തേക്കു കാലെടുത്ത വച്ച മിനി അണ്ടര്‍ ഗ്രൗണ്ട് ഫ്‌ളോറിലേക്കാണ് വീണത്. നിര്‍മാണപ്രവൃത്തികള്‍ക്കായി എത്തിച്ച മരത്തിന്റെ പട്ടികകള്‍ക്കു മുകളിലേക്കാണ് മിനി വീണത്.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ അത്യാഹിതവിഭാഗത്തിലെ പ്രാഥമിക ചികിത്സയ്ക്ക് നില ഗുരുതരമായതിനാല്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മിനി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഹെഡ് നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. പുതിയ സ്ഥലംമാറ്റ പട്ടികയില്‍ മിനിയുടെ പേരും ഇടംപിടിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





