ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നു തള്ളിയിട്ടു കൊന്നു. തമിഴ്നാട് ദിണ്ഡിഗലിലാണ് സംഭവം. അഞ്ചുമാസം ഗർഭിണിയായ വളർമതി (19) ആണ് മരിച്ചത്. ഭർത്താവ് പാണ്ഡ്യനെ (24) പോലീസ് അറസ്റ്റു ചെയ്തു.വളർമതിയുടെ അച്ഛൻ സമ്മാനമായി നൽകുന്ന പുതിയ ഇരുചക്രവാഹനം വാങ്ങുന്നതിനായി പോവുമ്പോഴാണ് കൊലപാതകം.
|
സംഭവസമയം മദ്യലഹരിയിലായിരുന്നു പാണ്ഡ്യൻ. യാത്രയ്ക്കിടെ ഇരുവരും വാക്കുതർക്കമുണ്ടാകുകയും പാണ്ഡ്യൻ വളർമതിയെ തള്ളിയിടുകയുമായിരുന്നു.
വിവരമറിഞ്ഞ് ദിണ്ഡിഗൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾക്ക് വിട്ടുനൽകി. എട്ട് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





