17
Jan 2024
Wed
17 Jan 2024 Wed

റേഷന്‍കട നടത്താനുള്ള ലൈസന്‍സികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലത്തെ വിവിധ ഭാഗങ്ങളില്‍ റേഷന്‍ കടകള്‍ നടത്താനുള്ള ലൈസന്‍സികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം താലൂക്കില്‍ കൊല്ലം കോര്‍പ്പറേഷന്‍ 44ാം വാര്‍ഡില്‍ കോളജ് ജംഗ്ഷനില്‍ 1207016 (നോട്ടിഫിക്കേഷന്‍ നം. 02/2024), പേരയം പഞ്ചായത്ത് 13ാം വാര്‍ഡില്‍ എന്‍ എസ് നഗറില്‍ പടപ്പക്കര 1207377(നോട്ടിഫിക്കേഷന്‍ നം. 03/2024), കരുനാഗപ്പള്ളി താലൂക്കില്‍ തൊടിയൂര്‍ പഞ്ചായത്ത് 21ാം വാര്‍ഡില്‍ മാളിയേക്കല്‍ ജംഗ്ഷനില്‍ 1210096 (നോട്ടിഫിക്കേഷന്‍ നം. 06/2024), എന്നീ നം ന്യായവിലകടകള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍ നിന്നും കരുനാഗപ്പള്ളി താലൂക്കില്‍ ആലപ്പാട് പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ പണ്ടാരത്തുരുത്ത് 1210233 (നോട്ടിഫിക്കേഷന്‍ നം.05/2024), കൊല്ലം താലൂക്കില്‍ ചാത്തന്നൂര്‍ പഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷനില്‍ 1207281 (നോട്ടിഫിക്കേഷന്‍ നം. 04/2024), കൊല്ലം കോര്‍പ്പറേഷന്‍ മുണ്ടയ്ക്കല്‍ 1207418 (നോട്ടിഫിക്കേഷന്‍ നം. 07/2024) എന്നീ നം ന്യായവിലകടകള്‍ക്ക് ഭിന്നശേഷി വിഭാഗത്തില്‍ നിന്നും ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ കവറിന് മുകള്‍ഭാഗത്ത് എഫ് ബി എസ് (റേഷന്‍കട) നമ്പരും താലൂക്കും നോട്ടിഫിക്കേഷന്‍ നമ്പരും രേഖപ്പെടുത്തണം. ഫെബ്രുവരി 24 വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. അപേക്ഷയുടെ പകര്‍പ്പും വിവരങ്ങളും www.civilsupplieskerala.gov.in ലും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0474 2794818.