01
Feb 2024
Thu
01 Feb 2024 Thu
Missing Persons Found in Snow Billing Valley Pet Dog Guards deadbodies for Nearly Two Days

ഹിമാചല്‍ പ്രദേശില്‍ മഞ്ഞില്‍ വീണു കാണാതായ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ തിരച്ചില്‍ സംഘം രണ്ടുദിവസത്തിനു ശേഷം കണ്ടെത്തി. മൃതദേഹങ്ങള്‍ക്കു സമീപം രണ്ടുദിവസമായി നിലയുറപ്പിച്ചിരുന്നു വളര്‍ത്തുനായയുടെ കുരകേട്ടാണ് തിരച്ചില്‍ സംഘം ഇവിടെയെത്തിയത്. പത്താന്‍കോട്ട് സ്വദേശി അഭിനന്ദന്‍ ഗുപ്ത(30), സുഹൃത്ത് പ്രണിത വാല(26)എന്നിവരാണ് മരിച്ചത്.(Missing Persons Found in Snow Billing Valley Pet Dog Guards deadbodies for Nearly Two Days)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂനെ സ്വദേശിനിയായ പ്രണിത ലോക പ്രശസ്ത പാരാഗ്ലൈഡിങ് കേന്ദ്രമായ ഹിമാചല്‍ പ്രദേശിലെ ബിര്‍ ബില്ലിങ്ങിലേക്ക് അഭിനന്ദന്‍ ഗുപ്തയ്‌ക്കൊപ്പം കാറിലായിരുന്നു വന്നത്. ഇവരുവര്‍ക്കുമൊപ്പം അഭിനന്ദന്റെ വളര്‍ത്തുനായ ആല്‍ഫയുമുണ്ടായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഇരുവരും നായയ്‌ക്കൊപ്പം പാരാഗ്ലേഡേഴ്‌സിന്റെ ടേക്ക് ഓഫ് പോയിന്റിലേക്ക് നടന്നുവരുമ്പോഴാണ് തെന്നിവീണത്. ഇരുവരെയും കാണാതായ വിവരം ഇവരുടെ കൂട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഞായറാഴ്ച കാണാതായ ഇരുവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ചയാണ് കണ്ടെത്തിയത്. ടേക്ക് ഓഫ് പോയിന്റിന്റെ മൂന്നുകിലോമീറ്റര്‍ താഴെയായിട്ടായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്കു കാവല്‍ നിന്ന ആല്‍ഫയുടെ ശരീരത്തില്‍ വന്യമൃഗങ്ങള്‍ കടിച്ച പാടുണ്ടായിരുന്നുവെന്ന് തിരച്ചില്‍ സംഘം അറിയിച്ചു.
മൃതദേഹങ്ങളുമായി രക്ഷാപ്രവര്‍ത്തകര്‍ പോവുമ്പോള്‍ നായ ഇവരെ അനുഗമിച്ചു. ബിര്‍ ബില്ലില്‍ എത്തിയ ശേഷം നായയെ അഭിനന്ദിന്റെ കുടുംബം ഏറ്റെടുക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക