ആലപ്പുഴ: സുഹൃത്തുകള്‍ക്കൊപ്പം പൊഴി(തോടും കടലും ചേരുന്ന ഭാഗം)യില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് 9-ാം വാര്‍ഡ് പൂത്തോപ്പ് പാണ്ഡ്യംപറമ്പില്‍ ജഗദീശന്‍ പ്രശാന്ത ദമ്പതികളുടെ മകന്‍ ജീവന്‍ (10) ആണ് മരിച്ചത്. പല്ലന ഗവ. എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തോട്ടപ്പള്ളി ചിള്‍ഡ്രണ്‍ പാര്‍ക്കിന് പടിഞ്ഞാറ് തിങ്കള്‍ വൈകിട്ട് മൂന്നോടെ ജീവന്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
|
വിവരമറിഞ്ഞെത്തിയതോട്ടപ്പള്ളി തീരദേശ പൊലീസും തകഴിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിനൊടുവില്‍ രണ്ടു മണിക്കൂറിനു ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരന്‍: ജിന്‍സ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





