12
Jan 2026
Sat
12 Jan 2026 Sat
A K Balan reply for Jamathe Islami legal notice

കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഭരണഘടനാപരമായ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നയാളാണ് താനെന്നും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. ജമാഅത്തെ ഇസ് ലാമി- മാറാട് പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ് ലാമിക്ക് നല്‍കേണ്ടിവരുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവനയ്‌ക്കെതിരേ ജമാഅത്തെ ഇസ് ലാമി ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണ് താനെന്ന് വരുത്താനാണ് ജമാഅത്തെ ഇസ് ലാമിയുടെ ശ്രമമെന്നും എ കെ ബാലന്‍ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തനിക്കെതിരെ അയച്ചിട്ടുള്ള വക്കീല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണ്. തന്നെയും തന്റെ പാര്‍ട്ടിയെയും പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. നോട്ടീസില്‍ ആവശ്യപ്പെട്ടതുപോലെ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ താനൊരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അറുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ആക്ഷേപവും ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടില്ല.തനിക്കെതിരെയുള്ള വിവാദത്തിലൂടെ താനൊരു ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണെന്ന് വരുത്തുന്നതിനുള്ള ശ്രമമുണ്ട്. ആകര്‍ഷകമായ ഒരു പ്രഫഷണല്‍ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ വ്യക്തിയാണ് താന്‍. പൊതുജീവിതത്തില്‍ ഇന്നേവരെ മതനിരപേക്ഷതയ്ക്കെതിരായിട്ടോ മതന്യൂനപക്ഷവിരുദ്ധസമീപനമോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

ALSO READ: കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്നതിന് 10 ലക്ഷം രൂപ ശമ്പളമുള്ള ജോലിക്ക് അപേക്ഷിച്ചവരില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റി തട്ടിപ്പുസംഘം