23
Jul 2025
Wed
തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ കുപ്രസിദ്ധനായ അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എ പി അബ്ദുല്ലക്കുട്ടി. ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് അബ്ദുല്ലക്കുട്ടി ലെഫ്റ്റ് ചെയ്യുകയും ചെയ്തു.
|
ആര്‍എസ്എസ്സിന് വേണ്ടാത്തയാളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടുന്നത്. പട്ടികയില്‍ അന്തിമതീരുമാനമെടുക്കേണ്ട ബിജെപി ദേശീയ നേതൃത്വത്തിന് എ പി അബ്ദുല്ലക്കുട്ടി പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പ്രതീഷിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും അബ്ദുല്ലക്കുട്ടി പറയുന്നു.


