തിരുവനന്തപുരം: കിളിമാനൂരില്‍ മഴക്കുഴിയില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു. (A two-and-a-half-year-old girl met a tragic end after falling into a rain pit in Thiruvananthapuram ) അടയമണ്‍ വയ്യാറ്റിന്‍കര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ് വര്‍ഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ് ദുരന്തത്തിനിരയായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടു കൂടിയാണ് അപകടം.
|
വീടിനു സമീപമുള്ള രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ രൂപയെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ തിരച്ചിലിലാണ് മഴക്കുഴിയില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍. കഴിഞ്ഞ ദിവസം നിര്‍ത്താതെയുള്ള മഴയില്‍ കുഴി വെള്ളം കൊണ്ട് നിറഞ്ഞിരുന്നു. കിളിമാനൂര്‍ പൊലീസ് കേസെടുത്തു. സഹോദരന്‍: ജീവ രാജീവ്


