കോഴിക്കോട് വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. (A young man is in critical condition after eating beef laced with rat poison in Kozhikode.) കുറുഞ്ഞാലിയോട് സ്വദേശി നിധീഷ്
ആണ് ചികില്‍സയിലുള്ളത്. സംഭവത്തില്‍ സുഹൃത്ത് മഹേഷിനെതിരേ പോലീസ് കേസെടുത്തു.
|
മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണെന്ന് കരുതി കഴിക്കുകയായിരുന്നു.
ALSO READ: ‘മതസ്പര്‍ദ്ധ ഇളക്കിവിട്ടു’; പി.സി ജോര്‍ജിനെതിരെ SDPI പരാതി നല്കി
ആറാം തിയ്യതി രാത്രിയാണ് സംഭവം. മഹേഷും നിധീഷും ഒരുമിച്ചാണ് മദ്യപിക്കാനെത്തിയത്. ബീഫ് നിധീഷ് മാത്രമാണ് കഴിച്ചത്.
പിറ്റേ ദിവസം രാവിലെ മുതല്‍ കലശലായ വയറുവേദനയെ തുടര്‍ന്ന് നിധീഷിനെ ഓര്‍ക്കാട്ടേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


