മലപ്പുറം: മതസ്പര്‍ദ്ധ ഇളക്കിവിട്ടെന്ന് ആരോപിച്ച് പി.സി ജോര്‍ജിനെതിരെ എസ്ഡിപിഐ പരാതി നല്‍കി. സംഘ്പരിവാര്‍ ചാനലായ ജനം ടിവി ചര്‍ച്ചയില്‍ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പര്‍ദ്ധ ഇളക്കിവിടുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ധീനാണ് മുഖ്യമന്ത്രി, ഡിജിപി, മലപ്പുറം എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
|
ജനുവരി 6ന് പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ മുസ്‌ലിംകളും തീവ്രവാദികളും ഭീകരവാദികളുമാണെന്നും ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് ഇവിടത്തെ മുസ്ലിംകളെന്നുമുള്ള പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജ് നടത്തിയത്.
ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മുസ്‌ലിംകളോട് വിദ്വേഷമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് പി.സി ജോര്‍ജ് മനപ്പൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഇതിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
പസ്തുത പരാമര്‍ശങ്ങള്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ എന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചതും മതവികാരം വ്രണപ്പെടുത്തിയതുമാണ്. സര്‍വോപരി അത് എന്റെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നതും മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്- ശംസുദ്ദീന്റെ പറയുന്നു.
SDPI files complaint against PC George


