15
Sep 2024
Thu
15 Sep 2024 Thu
If you are applying for Aadhaar after 18 years of age, these hurdles must also be met

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് കൂടുതല്‍ വെരിഫിക്കേഷന്‍. ഇത്തരക്കാരുടെ ആധാര്‍ വെരിഫിക്കേഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് നടത്തണമെന്നാണ് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയതിന് ശേഷം മാേ്രത ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചത്.

വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി അതതു ജില്ലയിലെ സബ് കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. പിന്നീട് സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക.

അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയുള്‍പ്പെടെ എല്ലാ വിവരങ്ങളും വെരിഫിക്കേശന്‍ സമയത്ത് റപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്.

അപേക്ഷിച്ച് കഴിയുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ വെരിഫിക്കേഷന്‍ നടപടികള്‍ക്കായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് നല്‍കാം. വേഗത്തില്‍ ആധാര്‍ വേണ്ടവര്‍ക്കാണ് ഇത്തരമൊരു സൗകര്യം ഒരുക്കിയത്.

18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. 18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ല, ബ്ലോക്ക് തല അക്ഷയ കേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ പട്ടിക അക്ഷയയുടെ വെബ്‌സൈറ്റിലുണ്ട്. (https://akshaya.kerala.gov.in/services/1/aadhaar-enrollment).

ആധാറിനായി എന്റോള്‍ െചയ്തുകഴിഞ്ഞാല്‍ വെബ്‌സൈറ്റില്‍ (https://myaadhaar.uidai.gov.in/CheckAadhaarStatus) അപേക്ഷ ഏതു ഘട്ടത്തിലാണെന്നു പരിശോധിക്കാനാകും. സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നെന്നാണു സ്റ്റാറ്റസ് എങ്കില്‍ വില്ലേജ് ഓഫീസുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ എത്തി തിരിച്ചറിയല്‍ രേഖകള്‍ കൈമാറുകയുമാകാം.

വ്യാജ ആധാര്‍ തടയുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്.

If you are applying for Aadhaar after 18 years of age, these hurdles must also be met