01
Jan 2025
Wed
01 Jan 2025 Wed
Loveyapa

മുംബൈ: മകന്റെ സിനിമ ഹിറ്റായാല്‍ പുകവലി ഉപേക്ഷിക്കുമെന്ന ശപഥവുമായി ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. മകന്‍ ജുനൈദ് ഖാന്‍ അടുത്തിടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ രണ്ടാമത്തെ സിനിമയായ ലവ്‌യപ്പ എന്ന ചിത്രം തിയറ്ററിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലാണ് ആമിര്‍ ഖാന്റെ ശപഥം. ചിത്രത്തില്‍ ഖുശി കപൂറാണ് നായികയായി എത്തുന്നത്. ഫെബ്രുവരി ഏഴിനാണ് സിനിമ റിലീസാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിനിമ ഹിറ്റായാല്‍ താന്‍ പുകവലി ഉപേക്ഷിക്കുമെന്ന് ഖാന്‍ തന്റെ സുഹൃത്തുക്കളോടാണ് പറഞ്ഞത്. ചിത്രത്തേക്കുറിച്ച് താരത്തിന് പ്രതീക്ഷകള്‍ എറെയാണെന്നും ആമിറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

 

അടുത്തിടെ ലവ്‌യപ്പയേയും ഖുശിയുടെ പ്രകടനത്തേയും താരം പ്രശംസിച്ചിരുന്നു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നും വളരെ രസകരമായിട്ടുണ്ടെന്നുമായിരുന്നു ആമിര്‍ ഖാന്റെ പ്രതികരണം. മൊബൈല്‍ ഫോണ്‍ കാരണം നമ്മുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ജീവിതത്തിലെ രസകരമായ കാര്യങ്ങളുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖുശിയുടെ പ്രകടനത്തില്‍ ശ്രീദേവിയെ തന്നെയാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമിര്‍ ഖാനും നിര്‍മാതാവായ റീന ദത്തയ്ക്കുമുണ്ടായ രണ്ട് മക്കളില്‍ ഒരാളാണ് ജുനൈദ് ഖാന്‍. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2002ലാണ് ദമ്പതികള്‍ ഡിവോഴ്‌സ് ചെയ്തത്. ഇറ ഖാനാണ് ജുനൈദിന്റെ സഹോദരി. റീന ദത്തയുമായുള്ള ഡിവോഴ്‌സിനു ശേഷമാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തത്. 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ആസാദ് ഖാന്‍ എന്നൊരു കുഞ്ഞുണ്ട്.

Aamir Khan vows to quit smoking if Junaid’s moview hit

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക