ആംആദ്മിയുടെ ദേശീയ പാര്‍ട്ടി പദവി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നാളെ നടപ്പാവും. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ഏപ്രില്‍ 13ന് മുമ്പ് നടപ്പാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ 11ന് തന്നെ ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധി കോടതിയെ അറിയിക്കുകയും ചെയ്തു.
|
ഇതോടെയാണ് ഏപ്രില്‍ 11ന് ആംആദ്മി ദേശീയ പാര്‍ട്ടി പദവി കൈവരിക്കുക. പാര്‍ട്ടിക്ക് അര്‍ഹമായ ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത് കമ്മീഷന്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ദേശീയ പാര്‍ട്ടിയാവാനുള്ള മാനദണ്ഡങ്ങള്‍ എല്ലാം കൈവരിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആംആദ്മി പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കുന്നില്ലെന്ന് ഹരജിയില്‍ ആംആദ്മി പാര്‍ട്ടി കര്‍ണാടക കണ്‍വീനര്‍ പ്രഥ്വി റെഡ്ഡി ചൂണ്ടിക്കാട്ടിയിരുന്നു.
നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയാവുക, നാല് സംസ്ഥാനങ്ങളില്‍ ആറു ശതമാനം വോട്ടുകള്‍ നേടുക എന്നിവയാണ് ദേശീയ പാര്‍ട്ടിയാവാനുള്ള യോഗ്യത. ആംആദ്മി ഡല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയാണെന്ന് ആപ് കോടതിയെ ബോധിപ്പിച്ചു. കര്‍ണാടകയില്‍ മെയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 224 സീറ്റുകളില്‍ തങ്ങള്‍ മല്‍സരിക്കുന്നുണ്ടെന്നും ആംആദ്മി കോടതിയില്‍ നല്‍കിയ ഹരജിയില്‍ ബോധിപ്പിക്കുകയുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





