ജനകീയ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ കാസര്‍കോട് മഞ്ചേശ്വരം ആരിക്കാടിയിലെ ടോള്‍ പിരിവുകേന്ദ്രം നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം. ടോള്‍ പിരിവ് ഇന്നു തന്നെ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര വ്യക്തമാക്കി.
|
തലക്കാടിയിലും ആരിക്കാടിയിലുമായി 20 കിലോമീറ്റര്‍ പരിധിയില്‍ രണ്ട് ടോള്‍ പിരിവുകേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് അരിക്കാടിയിലെ ടോള്‍ പിരിവിനെതിരേ ജനകീയി പ്രക്ഷോഭം ശക്തമായത്. ജനകീയ സമിതി ടോള്‍ പിരിവിനെതിരേ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഈ ഹരജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം.
അതേസമയം ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും കെ സുരേന്ദ്രനുമാണ് ആരിക്കാടിയിലെ ടോള്‍ പിരിവ് പ്രശ്‌നം തന്നെ അറിയിച്ചതെന്ന് ഹര്‍ഷ് മല്‍ഹോത്ര പറഞ്ഞു.
ALSO READ: ചുരിദാര്‍ ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയെ സ്‌കൂളില്‍ കയറ്റാതെ ഗേറ്റടച്ച് സെക്യൂരിറ്റി



