18
Feb 2026
Wed
18 Feb 2026 Wed
security denies entry for head mistress for wearing Churidar

കൊല്ലം ചുരിദാര്‍ ധരിച്ചെത്തിയതിനാല്‍ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നായരെയാണ് സ്‌കൂള്‍ ഗേറ്റില്‍ തടഞ്ഞത്. ഇതിനിടെ അധ്യാപിക പോലീസ് സഹായം തേടുകയും ഉദ്യോഗസ്ഥരെത്തി അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ മനേജര്‍ അറിയിച്ചത് അനുസരിച്ചാണ് സെക്യൂരിറ്റി അധ്യാപികയെ തടഞ്ഞത്. സ്‌കൂളിനുള്ളില്‍ കടക്കാതിരിക്കാന്‍ ഗേറ്റ് പൂട്ടുകയും ചെയ്തു. ഇതോടെ അധ്യാപിക ഗേറ്റിനുമുന്നിലിരുന്നു പ്രതിഷേധിച്ചു.ചുരിദാര്‍ ധരിച്ചു വരുമ്പോള്‍ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്നു പ്രധാന അധ്യാപിക പറയുന്നു.

സ്‌കൂളില്‍ സാരിക്കു പുറമേ ചുരിദാര്‍ ധരിച്ചെത്താന്‍ അധ്യാപികമാര്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് 2008 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

ALSO READ: എസ്‌ഐആറിനെതിരായ വാദിക്കാന്‍ അഭിഭാഷക കുപ്പായമണിഞ്ഞ് മമതാ ബാനര്‍ജി സുപ്രിംകോടതിയില്‍