30
Feb 2026
Mon
30 Feb 2026 Mon
verdict over Shimjitha Bail plea on tomorrow

ബസ്സിനുള്ളില്‍ നിന്ന് വീഡിയോ ചിത്രീകരിച്ച് ലൈംഗിക അതിക്രമമാരോപിച്ച് വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കസ്റ്റഡി അപേക്ഷ നല്‍കി പോലീസ്. കുന്ദമംഗലം ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ആണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ മാസം 5 ന് കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദീപക്കിന്റെ അമ്മയാണ് ഷിംജിതയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഷിംജിത വീഡിയോ ചിത്രീകരിക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇത് പങ്കുവയ്ക്കാനുപയോഗിക്കുകയും ചെയ്ത മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന ഷിംജിതയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.

ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഇവര്‍ പങ്കുവച്ചത്. ഇതില്‍ ഏഴിലും എഡിറ്റിങ് നടന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂരില്‍ ഷിംജിതയും ദീപക്കും യാത്ര ചെയ്ത സ്വകാര്യ ബസ്സിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ALSO READ: ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം തടവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക