പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത ആബിദ അനാം എന്ന പെണ്‍കുട്ടി ഐഎസ് ഉദ്യോഗസ്ഥയാവുകയെന്ന തന്റെ സ്വപ്‌നം സാക്ഷാല്‍കരിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ യവത് മാലില്‍ നിന്നുള്ള റിക്ഷാ ഡ്രൈവറായ അഷ്ഫാഖ് അഹമ്മദിന്റെ മകളാണ് ആബിദ. 142ാം റാങ്ക് നേടിയാണ് ആബിദ തന്റെ ലക്ഷ്യം കൈവരിച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഐഎഎസ് നേടുന്ന ആദ്യ മുസ് ലിം വനിതയെന്ന ഖ്യാതിയും ഇതോടെ ആബിദ സ്വന്തമാക്കി.
|
പത്താം ക്ലാസില്‍ 94 ശതമാനം മാര്‍ക്കോടെയും പ്ലസ്ടുവിന് 92.46 ശതമാനം മാര്‍ക്കോടെയാണ് ആബിദ പാസായത്. ഡോക്ടര്‍ ആവുകയെന്ന ലക്ഷ്യമാണ് ആബിദയ്ക്ക് ആദ്യമുണ്ടായിരുന്നത്. എന്നാല്‍ അമ്മാവന്‍ ജാന്‍ നിസാമുദ്ദീന്‍ സാഹിബാണ് അവളുടെ ഉള്ളില്‍ ഐഎഎസ് എന്ന വിത്ത് പാകിയത്. മാനസികമായും സാമ്പത്തികമായും അദ്ദേഹം ആബിദയുടെ പഠനത്തിന് പിന്തുണ നല്‍കി.
ഇതിനിടെ ആബിദ പൂനെയിലെ ആബിദ ഇനാംദര്‍ കോളജില്‍ നിന്ന് ഗണിതത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. നെറ്റ് പരീക്ഷയും പാസായെങ്കിലും ഈ വഴി തിരിയാതെ യുപിഎസ് സി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു യുവതിയുടെ ശ്രദ്ധ. ആദ്യ മൂന്നു ശ്രമങ്ങളും ഫലം കണ്ടില്ല. പരാജയത്തില്‍ പതറാതെ നാലാം ശ്രമം നടത്തിയ ആബിദ 142ാം റാങ്കും നേടി. പിതാവ് വാടകയ്ക്ക് ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ നിന്ന് കിട്ടുന്ന വരുമാനംകൊണ്ട് വാടകവീട്ടില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ആബിദ കഠിന പ്രയത്‌നത്തിലൂടെ ഐഎഎസ് എന്ന സ്വപ്‌ന പദവിയിലേക്കെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





