കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പിഎഫ്‌ഐ മുന്‍ നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പിഎഫ്‌ഐയുടെ സംസ്ഥാന നേതാവായിരുന്ന കൊഡാജേ മുഹമ്മദ് ഷെരീഫ് ആണ് അറസ്റ്റിലായത്. ബഹ്‌റയ്‌നില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു നടപടി.
|
ദക്ഷിണ കന്നഡ ജില്ലയില്‍ 2022 ജുലൈ 26നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. ഇതേവര്‍ഷം ആഗസ്ത് നാലിന് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും 20 പേരെ അറസ്റ്റ് ചെയ്യുകുയം ചെയ്തു. 23 പേരെ പ്രതികളാക്കിയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഷെരീഫ് അടക്കം മൂന്നുപേരെ പിടികൂടാനായിരുന്നില്ല.
ALSO READ: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു വധക്കേസ്; പ്രതികളോട് കീഴടങ്ങാൻ രണ്ടാം വിളംബരവുമായി എൻഐഎ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





