02
Feb 2024
Tue
02 Feb 2024 Tue
ACB seizes 3 6 kg gold and 65 5 lakh rupees from govt offiicers home

കൈക്കൂലി വാങ്ങിയതിന് പിടിയിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ റെയ്ഡില്‍ കണ്ടെടുത്തത് 3.6 കിലോഗ്രാം സ്വര്‍ണവും 65.5 ലക്ഷം രൂപയും. 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ട്രൈബല്‍ വെല്‍ഫെയര്‍ വകുപ്പിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയറായ കെ ജഗ ജ്യോതിയുടെ വീട്ടില്‍ നിന്നാണ് 1.51 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും 65.5 ലക്ഷം രൂപയും പിടിച്ചെടുത്തത്.(ACB seizes 3 6 kg gold and 65 5 lakh rupees from govt offiicers home)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ട്രാക്ടറില്‍ നിന്നാണ് ജഗജ്യോതി കൈക്കൂലി വാങ്ങിയത്. പണം വാങ്ങുന്നതിനിടെ പിടിയിലായ ജഗജ്യോതി പൊട്ടിക്കരഞ്ഞിരുന്നു. നാളുകളായി കൈക്കൂലി വാങ്ങിയിരുന്നുവെന്ന് വ്യക്തമായതോടെയാണ് ഇവരുടെ വീട് അഴിമതിവിരുദ്ധ സ്‌ക്വാഡ് റെയ്ഡ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക