അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തിനിടെ താമരശ്ശേരി ചുരത്തില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു
|
കോഴിക്കോട്: അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തിനിടെ താമരശ്ശേരി ചുരത്തില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ആണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ശനിയാഴ്ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികള്‍ കൂട്ടിയിടിച്ചതിനാല്‍ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ചുരം കയറുകയായിരുന്ന 18 ചക്രമുള്ള ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറിന് ശേഷമാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കാനുള്ള ക്രെയിന്‍ എത്തിയത്. നിലവില്‍ ക്രെയ്ന് ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കിയിട്ടുണ്ട്. വണ്‍വേ പാലിച്ചാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. അവധി ദിനം കൂടിയായതിനാല്‍ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. വൈത്തിരി മുതല്‍ അടിവാരംവരെ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകും സ്ഥലത്തുണ്ട്. കഴിഞ്ഞദിവസം രാത്രി ടിപ്പര്‍ ലോറിയുടെ പിന്നിലെ ഡോര്‍ തുറന്ന് മെറ്റല്‍ റോഡിലേക്ക് വീണ് ചെറിയ ഗതാഗത തടസമുണ്ടായിരുന്നു. അടിവാരം മുതല്‍ ഒന്നാം വളവ് വരെയുള്ള റോഡിലാണ് മെറ്റല്‍ വീണത്. അടിവാരം പോലീസും ഹൈവേ പോലീസും ചേര്‍ന്നാണ് ഒന്നര ഇഞ്ച് മെറ്റല്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





