തിരുവനന്തപുരം കളിയിക്കാവിളയില്‍ കാറിനുള്ളില്‍ മലയാളിയായ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന ശേഷം രക്ഷപ്പെട്ട പ്രതി പിടിയില്‍. നേമം സ്വദേശിയും കൊലക്കേസ് പ്രതിയുമായ ഷാജി(അമ്പിളി)യാണ് പിടിയിലായത്.
|
ചൊവ്വാഴ്ച കളിയിക്കാവിളയില്‍വച്ചാണ് കാറിന്റെ മുന്‍സീറ്റില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കരമന സ്വദേശിയായ ദീപുവിനെ കണ്ടെത്തിയത്. ഈ കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ടീം അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആക്രിക്കച്ചവടക്കാരനായ ഷാജി പലപ്പോഴും ദീപുവിന്റെ ക്വാറി യൂനിറ്റിലെത്തി പണം ചോദിക്കുമായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഞായറാഴ്ചയും ഇയാള്‍ പണം ചോദിച്ച് ക്വാറിയിലെത്തിയിരുന്നു. ജെസിബി വാങ്ങാന്‍ 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോവുന്ന വഴിയാണ് ദീപു കൊല്ലപ്പെട്ടത്. കളിയിക്കാവിള പോലീസ് സ്‌റ്റേഷനു സമീപത്തുവച്ചായിരുന്നു കൊലപാതകം. കാറിന്റെ ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു ദീപുവിന്റെ മൃതദേഹം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





