ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി മുംബൈയിലെ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ ജീവനൊടുക്കി. ആയുധമെത്തിച്ചു നല്‍കിയ രണ്ടുപ്രതികളില്‍ ഒരാളായ അനൂജ് താപ്പന്‍(32)ആണ് മരിച്ചത്.(accused in Salman Khan house firing case committed suicide in lockup)
|
ഏപ്രില്‍ 26ന് പഞ്ചാബില്‍ നിന്നാണ് അനൂജിനെ പോലീസ് പിടികൂടിയത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് ലോക്കപ്പിന് സമീപത്തെ ശുചിമുറിയിലാണ് അനൂജ് ആത്മഹത്യ ചെയ്തത്. അഞ്ചോളം പോലീസുകാരുടെ കാവലുള്ള ലോക്കപ്പില്‍ 10 തടവുകാര്‍ക്കൊപ്പമാണ് അനൂജിനെ പാര്‍പ്പിച്ചിരുന്നത്.
സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവര്‍ക്ക് ആയുധം വിതരണം ചെയ്തതിനാണ് അനൂജ് താപ്പനെയും സോനു സുഭാഷ് ചാന്ദര്‍ എന്നയാളെയും പോലീസ് പിടികൂടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





