കൊച്ചി കളമശ്ശേരിയിൽ ഓടുന്ന ബസ്സിൽ കയറി കണ്ടക്ടർ അനീഷിനെ കുത്തിക്കൊന്ന പ്രതി പിടിയിലായി. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. തന്റെ ഭാര്യയുമായി ബസ് കണ്ടക്ടർ അനീഷിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മിനൂപ് ബിജുവിന്റെ മൊഴി.
|
കൃത്യത്തിനു ശേഷം ബസ്സിൽ നിന്നിറങ്ങിയോടിയ അനീഷിനെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിൽ ആണ് പോലീസ് പിടികൂടിയത്.
കൊലയ്ക്ക് മുമ്പ് ഇയാൾ ഭാര്യ ജോലി ചെയ്യുന്ന കടയിൽ എത്തിയിരുന്നു. ഇവിടെ നിന്ന് ഭാര്യയുടെ മൊബൈൽ ഫോണുകൾ വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു.
തുടർന്ന് ഉച്ചക്ക് ഒന്നോടെ കളമശേരി എച്ച്എംടി ജങ്ഷനിൽ വച്ച് ഓടിക്കൊണ്ടിരുന്ന ബസ്സിൽ ചാടിക്കയറി കണ്ടക്ടറെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കളമശേരിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മുട്ടത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





