21
Jul 2023
Mon
21 Jul 2023 Mon

പൂനെ: ഭാര്യയെയും സഹോദരപുത്രനെയും വെടിവച്ചുകൊന്ന ശേഷം അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സ്വയം വെടിവച്ചുമരിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

57കാരനായ ഭരത് ഗെയ്ക്കവാദ് ആണ് ഭാര്യ മോണി ഗെയ്ക്കവാദിനെ(44)യും സഹോദരപുത്രനായ ദീപക്കിനെ(35)നെയും വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയത്.
ബാനറിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ഭരത് ഭാര്യയെ വെടിവച്ചുകൊന്നത്.

വെടിയൊച്ച കേട്ട് മകനും സഹോദരപുത്രനും മുറിയിലേക്ക് ഓടിവന്നപ്പോഴാണ് ഇയാള്‍ ദീപക്കിനെ വെടിവച്ചത്. ദീപക്കിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇതിനു പിന്നാലെ ഭരത് തലയ്ക്കു വെടിവച്ച് മരിക്കുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക