15
Jul 2025
Mon
15 Jul 2025 Mon
Actor Ajith Kumar

റോം: സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാര്‍ റേസിംഗിനിടെ അപകടത്തില്‍പ്പെട്ടു. (Actor Ajith Kumar’s car met with an accident while racing) തലനാരിഴയ്ക്കാണ് നടന്‍ രക്ഷപ്പെട്ടത്. ജിടി4 യൂറോപ്യന്‍ സീരീസ് റേസിങിനെിടെ മിസാനോ ട്രാക്കിലാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീരീസിന്റെ രണ്ടാം റൗണ്ടില്‍ മല്‍സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരിക്കൊന്നും പറ്റിയിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം പരിസരം വൃത്തിയാക്കുന്ന അജിത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറുമായി അജിത്തിന്റെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അജിത്തിന്റെ അനുഭവ സമ്പത്തും മനോധൈര്യവു മൂലമാണ് താരം വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബെല്‍ജിയത്തില്‍ സ്പാ-ഫ്രാന്‍ങ്കോര്‍ചാമ്പ്‌സിന്റെ മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത്ത്.

ALSO READ: ഗസ പിടിച്ചെടുക്കാനുള്ള പുതിയ പദ്ധതി തയ്യാറാക്കി ഇസ്രായേല്‍ സൈനിക മേധാവി

”അജിത് കുമാര്‍ കാറില്‍ നിന്നും പുറത്തേക്ക് വന്നു. റേസില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. അദ്ദേഹമൊരു ചാംപ്യനാണ്. അദ്ദേഹം ഇപ്പോള്‍ മാര്‍ഷല്‍സിനൊപ്പം വൃത്തിയാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. അധികം ഡ്രൈവര്‍മാരും അതിന് തയ്യാറാകില്ല” എന്ന കമന്റേറ്ററുടെ വാക്കുകളും വീഡിയോയില്‍ കേള്‍ക്കാം.

2003 മുതല്‍ റേസിങില്‍ സജീവമാണ് താരം. 2010 ല്‍ ഫോര്‍മുല 2 ചാംപ്യന്‍ഷിപ്പിലും മല്‍സരിച്ചിരുന്നു. ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം റേസിങ് മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.