|
കൊച്ചി: സ്‌റ്റേജ് പരിപാടിക്കിടെ ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ് നടനും അവതാരകനുമായ രാജേഷ് കേശവ് അതീവ ഗുരുതരനിലയില്‍. ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞുവീണത്. പരിപാടിയുടെ അവസാന സമയത്തായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഴഞ്ഞുവീണപാടെ ഹൃദയാഘാതമുണ്ടായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചലച്ചിത്ര പ്രവര്‍ത്തകനായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ ആണ് സംഭവത്തെ കുറിച്ച് അറിയിച്ചത്.
ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് നിരവധി ഷോസ് ആണ് ചെയ്തത്. ആഗോളതലത്തില്‍ പ്രോഗ്രാം അവതരിപ്പിച്ചും രാജേഷ് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും പ്രതാപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷിന് Rajesh Keshav ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്.. ഏകദേശം 1520 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷെ വീണപ്പോള്‍ തന്നെ cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് angioplatsyl ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍ ) തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട് . ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും.. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന… നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല… അവന്‍ തിരിച്ചു വരും.. വന്നേ പറ്റൂ…. Pls come back my dear most Buddy??
Our beloved Rajesh, the man who once set every stage ablaze with life, now lies silent, breathing only with the help of a machine. On Sunday night, in the middle of the cheers and lights at Crown Plaza, fate pulled him down. Doctors say it was a cardiac arrest, and since then he has not േൃൗly opened his eyes to us.
But we know Rajesh—he isn’t someone who stays down. This is the same soul who made us laugh, cheer, and dance; the same heartbeat that kept a crowd alive. He doesn’t belong to a hospital bed—he belongs on stage, in our lives, in our laughter.
What he needs now is not medicine alone, but the unstoppable power of our love and prayers. If we hold him in our hearts with faith, he will rise again. He has to. Because someone like Rajesh can never leave halfway through the show.
Actor and presenter Rajesh Keshav collapses due to heart attack during the program


