വഞ്ചനാ കേസിൽ നടൻ ബാബു രാജിനെ അറസ്റ്റ് ചെയ്തു. റവന്യൂ നടപടി നേരിടുന്ന അടിമാലി കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന കേസിലാണ് നടപടി.
|
ഹൈക്കോടതി നിർദേശപ്രകാരം ബാബുരാജ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
കേസിൽ ഹൈക്കോടതി ബാബുരാജിന് മുൻകൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിൻറെ ഉടമസ്ഥതയിലുള്ള റിസോർട്ട് റവന്യൂ നടപടി മറച്ചുവച്ച് പാട്ടത്തിന് നൽകിയെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് നടപടി. 40 ലക്ഷം രൂപയ്ക്കാണ് ബാബു രാജ് റിസോര്‍ട്ട് പാട്ടത്തിനു നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





