16
Oct 2024
Wed
16 Oct 2024 Wed
Actor Chris Venugopal and actress Divya Sridhar got married

നടി ദിവ്യ ശ്രീധരും നടന്‍ ക്രിസ് വേണുഗോപാലും മക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Actor Chris Venugopal and actress Divya Sridhar got married

നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി ആയും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇതിനിടെ മൊട്ടിട്ട പ്രണയമാണ് വിവാഹത്തില്‍ എത്തിയത്.

ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസ്സില്‍ പലതവണ പങ്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നാണ് വിവാഹവാര്‍ത്ത പങ്കുവച്ച് ദിവ്യ പറഞ്ഞത്. ആദ്യം ഏട്ടനെ കാണുമ്പോള്‍ ഒരു ഭയം ആയിരുന്നു. എന്നാല്‍ പിന്നെ പിന്നെ സംസാരിച്ചു. അങ്ങനെ ഒരിക്കല്‍ എന്നെ പ്രൊപ്പോസ് ചെയ്തു.

Actor Chris Venugopal and actress Divya Sridhar got married

ക്രിസിന്റെ കസിന്‍ വഴി വന്ന ആലോചനയാണെന്നും മക്കളുമായി ആലോചിച്ചശേഷം വിവാഹവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദിവ്യ പറയുന്നു. മക്കള്‍ കൂടെ വേണം. അവരെയും അക്‌സെപ്റ്റ് ചെയ്യുന്ന ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നും ദിവ്യ പറഞ്ഞു. ആദ്യ വിവാഹം പരാജയപ്പെട്ടു. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹം ആയിരുന്നില്ല അത്. ഒളിച്ചോട്ടം ആയിരുന്നു. എന്നാല്‍ ഇത് മക്കളുടെ ഇഷ്ടം നോക്കി അവരും കംഫര്‍ട്ട് ആണെന്ന് ഉറപ്പായ ശേഷം ആണ് ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തത്. അവര്‍ക്ക് ഒരച്ഛനെ കിട്ടി. കുഞ്ഞുങ്ങള്‍ക്ക് അച്ഛന്റെ സ്‌നേഹം അദ്ദേഹം നല്‍കുന്നുണ്ടെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Actor Chris Venugopal and actress Divya Sridhar got married with their children as witnesses