22
Mar 2023
Thu
22 Mar 2023 Thu

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ കഴിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്.

തുടർന്ന് നില അതീവ ഗുരതരമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ വന്നു.

എന്നാൽ ആരോഗ്യനില വീണ്ടും മോശമാവുകയും വെന്റിലേറ്ററിൽ ആക്കുകയുമായിരുന്നു. അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക