കൊച്ചി: വില്ലന്‍ വേഷങ്ങളില്‍ മലയാളികള്‍ക്കും സുപരിചിതനായിരുന്ന നടന് കസന് ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.
|
ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ലഭിച്ചു. അഭിനയിച്ചതിൽ ഭൂരിഭാഗവും വില്ലൻ വേഷങ്ങളായിരുന്നു.
1992 ൽ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാൻ ഖാൻ വെള്ളിത്തിരയിൽ എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിഐഡി മൂസയിലെ കോൺട്രാക്ട് കില്ലറിന്റെ വേഷം ട്രോളർമാരുടെ പ്രധാന ഐറ്റമാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





