16
Jun 2023
Tue
16 Jun 2023 Tue

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്തോടുള്ള അനിഷ്ടം പരസ്യമാക്കി നടൻ കൃഷ്ണകുമാറും. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വിശാല ജനസഭയിൽ തനിക്കു വേദിയിൽ ഇടം നൽകാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരെ ഫോണിൽ പോലും കിട്ടാറില്ലെന്നും തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർഥിയായിരുന്ന കൃഷ്ണകുമാർ ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നടൻ ഭീമൻ രഘു, സിവാധായകരായ രാജസേനൻ, അലി അക്ബർ എന്നിവർ ബിജെപി വിട്ടതിനു പിന്നാലെയാണ് നടൻ കൃഷ്ണകുമാറിൻറേയും പ്രതികരണം. ദേശീയ പ്രസിഡൻറ് പങ്കെടുത്ത വിശാൽ ജനസഭയുടെ സദസിലിരുന്ന കൃഷ്ണകുമാർ ചടങ്ങ് തീരും മുൻപ് തന്നെ പോകുകയും ചെയ്തിരുന്നു. സംസ്ഥാന നേതാക്കളാരും ചടങ്ങിലേക്ക് കൃഷ്ണകുമാറിനെ ക്ഷണിച്ചിരുന്നില്ല.

അതേസമയം തർക്കങ്ങളുണ്ടെങ്കിലും ബി.ജെ.പി വിടുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് കൃഷ്ണകുമാർറിന്റെ നിലപാട്.