22
Jan 2023
Tue
22 Jan 2023 Tue

ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി മോളി കണ്ണമാലിയുടെ നില ​ഗുരുതരം. മൂന്ന് ദിവസം മുൻപ് വീട്ടിൽ ബോധംകെട്ട് വീണതിനെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രി ഐസിയുവില്‍ വെന്‍റിലേറ്ററിലാണ്. ന്യൂമോണിയ കൂടി പിടിപെട്ടതാണ് നടിയുടെ നില വഷളാവാന്‍ കാരണമായത്.