20
Apr 2023
Sun
20 Apr 2023 Sun

കൊല്ലം: അന്തരിച്ച നടൻ ഭരത് മുരളിയുടെ അമ്മ ദേവകി അന്തരിച്ചു. 88 വയസ്സായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും. കൃഷ്ണപിള്ളയാണ് ഭർത്താവ്. ഹരി, തുളസി, ഷീല, ഷീജ എന്നിവരാണ് മറ്റ് മക്കൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മയെന്ന് മുരളി പലവേദികളിലും പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് 6 നാണ് നടൻ മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. അദ്ദേഹം വിടവാങ്ങി 14 വർഷത്തിന് ശേഷമാണ് അമ്മയും യാത്രയാകുന്നത്.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക