16
Jan 2024
Tue
16 Jan 2024 Tue

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഷൈനും പ്രണയിനി തനൂജയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും നിശ്ചയം നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈനിന്റെ വേഷം. ബന്ധുക്കള്‍ തനൂജയുടെ കയ്യില്‍ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. എല്ലാ ചടങ്ങുകള്‍ക്ക് പോകുമ്പോഴും കുടുംബത്തോടൊപ്പം തനൂജയേയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള നിരവധി പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനേയും തനൂജയേയും അഭിനന്ദിച്ച് എത്തുന്നത്.

മാത്രമല്ല ചിലര്‍ ഷൈനിന്റെ കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഹസിച്ചും കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. പ്രണയത്തിന് പ്രത്യേക അര്‍ത്ഥം നല്‍കിയവന്‍ എന്ന് പറഞ്ഞാണ് ഷൈനുമായി ചേര്‍ന്ന് നില്‍ക്കുന്ന മൂന്ന് ഫോട്ടോകള്‍ തനു കുറച്ച് നാളുകള്‍ക്ക് മുമ്പ് പങ്കുവെച്ചത്. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ പ്രമോഷനായഇി വന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ തന്റെ പ്രണയിനിയെ എല്ലാവര്‍ക്കും ആദ്യമായി പരിചയപ്പെടുത്തിയത്. ഷൈനിന്റെ ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞ് ഉണ്ട്.