15
Apr 2025
Mon
15 Apr 2025 Mon
Actor Shine Tom Chacko sents to rehabilation center

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴയില്‍ എക്‌സൈസിനു മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരായ നടന്‍ ഷൈന്‍ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. തനിക്കു ലഹരിയില്‍ നിന്നു മോചനം ആവശ്യമുണ്ടെന്നു ഷൈന്‍ ടോം ചാക്കോ ഉദ്യോഗസ്ഥരോട് അറിയിച്ചതിനു പിന്നാലെയാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ഷൈന്‍ മൊഴി നല്‍കി. അതിനിടെ മോഡല്‍ സൗമ്യയും നടന്‍ ശ്രീനാഥ് ഭാസിയും എക്‌സൈസ് സംഘത്തിന് മുമ്പാകെ മൊഴി നല്‍കി. ഹൈബ്രിഡ് കഞ്ചാവ് ഇടപാടില്‍ ഒരു ബന്ധവുമില്ലെന്നാണു മൂവരുടെയും മൊഴി.

നിലവില്‍ എറണാകുളത്തെ ലഹരിമുക്തകേന്ദ്രത്തില്‍ ചികില്‍സയിലാണ് താനെന്ന് ഷൈന്‍ അന്വേഷണസംഘത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളുമായാണ് ഷൈന്‍ ടോം ചാക്കോയുടെ മാതാപിതാക്കള്‍ എക്‌സൈസ് ഓഫിസില്‍ എത്തിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയില്‍നിന്നു മോചനം നേടണമെന്നും ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്‌സൈസിനോട് പറഞ്ഞിരുന്നു.

ALSO READ: ചോദ്യമുനയിലേക്ക് സിനിമാ താരങ്ങള്‍; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും അറസ്റ്റിലാവുമോ? ചോദ്യം ചെയ്യല്‍ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക