24
Sep 2024
Wed
24 Sep 2024 Wed
Actor Siddique approached Supreme court for anticipatory bail

യുവനടിയെ പീഡിപ്പിച്ചെന്ന ചെയ്‌തെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ സുപ്രിം കോടതിയെ സമീപിച്ച് നടന്‍ സിദ്ദീഖ്. ഹൈക്കോടതി വിധിയിലെ ചില പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടി അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദീഖ് നടത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീഡനം നടന്നെന്ന് ആരോപണം ഉന്നയിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് നല്‍കുന്നത്, പരാതി നല്‍കാനുണ്ടായ കാലതാമസത്തേക്കുറിച്ച് വ്യക്തമായ വിശദീകരണമില്ല. അതിനാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് തനിക്ക് അവകാശമുണ്ടെന്നും ഹരജിയില് പറയുന്നു.

സമൂഹത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തയാണ് താന്‍, മറ്റു ക്രമിനല്‍ കേസുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിര്‍ദേശിക്കുന്ന തരത്തില്‍ സഹകരിക്കുമെന്നും ഹരജിയില്‍ വ്യക്തമാക്കുന്നുവെന്നാണ് വിവരം. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യഹരജി നല്‍കുമെന്നത് വ്യക്തമായതോടെ പരാതിക്കാരി സുപ്രിംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. സംസ്ഥാനസര്‍ക്കാരും തടസ്സഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ദീഖ് രക്ഷപെടുന്നത് ഒഴിവാക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറത്തിറക്കിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക