12
Dec 2025
Sat
12 Dec 2025 Sat
actor srinivasan

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു,   മലയാളികളുടെ പ്രിയ താരം ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

200ഓളം ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിച്ചാണ് ശ്രീനിവാന്‍ ശ്രദ്ധേയനായത്.

1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്.  കതിരൂർ ഗവ. സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമായിരുന്നു വിദ്യാഭ്യാസകാലം. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ സ്വന്തമാക്കി.

1977ൽ പിഎ ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമാ രം‌ഗത്തേക്ക് പ്രവേശിച്ചത്. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ സിനിമകൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ അഭിനേതാവും സംവിധായകനുമാണ്.